തിരുവനന്തപുരം:പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിനുളളില്‍ അതിക്രമിച്ചുകയറി പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഭിജിത്ത്, ചന്തു, ശ്രീജിത്ത് എന്നിവരെയാണ് വിട്ടയച്ചത്. അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കന്‍റോണ്‍മെന്‍റ് ഹൗസിനകത്തെ പ്രതിഷേധം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം - പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ പ്രതിഷേധം
കന്‍റോണ്‍മെന്‍റ് ഹൗസിനകത്ത് അതിക്രമിച്ച് കയറിയെന്ന കുറ്റത്തിനാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്
കന്‍റോണ്‍മെന്‍റ് ഹൗസിനകത്തെ പ്രതിഷേധം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ALSO READ|കന്‍റോണ്‍മെന്‍റ് ഹൗസിലെ പ്രതിഷേധം: ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ്
സ്‌റ്റേഷന്‍ ജാമ്യം നല്‍കാവുന്ന കുറ്റമായതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്‌ത ശേഷം വിട്ടത്. ആയുധവുമായെത്തി പ്രതിപക്ഷ നേതാവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് ആരോപിക്കുന്നത്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഓഫിസ് ആരോപിക്കുന്നു. എന്നാല്‍ ആരോപണം മുഖവിലക്കെടുക്കാതെയാണ് പൊലീസ് ജാമ്യം നല്‍കി പ്രതിഷേധക്കാരെ വിട്ടയച്ചത്.