കേരളം

kerala

ETV Bharat / state

ആർമി റിക്രൂട്ട്മെന്‍റ് റാലിക്കിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു - ആർമി റിക്രൂട്ട്മെന്‍റ് റാലി

കാസർകോട് നീലേശ്വരം പാലാത്തടം മഡോണ ഹൗസിൽ ശേഖരന്‍റെ മകൻ സച്ചിൻ(23) ആണ് മരിച്ചത്.

army recruitment rally green field stadium  ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു  ആർമി റിക്രൂട്ട്മെന്‍റ് റാലി  ആർമി റിക്രൂട്ട്മെന്‍റ് റാലി
ആർമി റിക്രൂട്ട്മെന്‍റ് റാലിക്കിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു

By

Published : Mar 6, 2021, 10:12 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിക്കിടെ ഉദ്യോഗാർഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് നീലേശ്വരം പാലാത്തടം മഡോണ ഹൗസിൽ ശേഖരന്‍റെ മകൻ സച്ചിൻ(23) ആണ് മരിച്ചത്. രാവിലെ ഓട്ടത്തിനിടയിൽ സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ സച്ചിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . ഫെബ്രുവരി 26 മുതൽ മാർച്ച് 12വരെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details