തിരുവനന്തപുരം: സ്‌കൂളുകളിലും കോളജുകളിലും സമരങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. കലാലയ രാഷ്ട്രീയം നിയമ വിധേയമാക്കാൻ സർക്കാർ ബില്ല് കൊണ്ടുവരും. രാഷ്ട്രീയമില്ലാത്ത കാമ്പസുകളിൽ ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കുകയാണെന്നും ജലീൽ പറഞ്ഞു.
കലാലയ സമര നിരോധനം; അപ്പീല്‍ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി - വിധിക്കെതിരെ അപ്പീല്‍
വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. കലാലയ രാഷ്ട്രീയം നിയമ വിധേയമാക്കാനുള്ള ബില്‍ കൊണ്ടുവരുമെന്നും മന്ത്രി.
![കലാലയ സമര നിരോധനം; അപ്പീല്‍ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ചതില്‍ അപ്പീല്‍ പരിഗണനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി കലാലയ രാഷ്ട്രീയം വിധിക്കെതിരെ അപ്പീല്‍ campus-politics-will-legalise-soon](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6276731-1060-6276731-1583219015504.jpg)
കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ചതില്‍ അപ്പീല്‍ പരിഗണനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
കലാലയ സമര നിരോധനം; അപ്പീല്‍ പരിഗണനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സ്‌കൂളുകളിലും കോളജുകളിലും സമരങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി വിധി ഭരണഘടനാ ലംഘനമാണെന്നും ഒരു ജഡ്‌ജിയും ഭരണഘടനക്ക് മുകളിലല്ലെന്നും ഇതു സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച എം.സ്വരാജും വിടി ബല്‍റാമും പറഞ്ഞു.
Last Updated : Mar 3, 2020, 1:12 PM IST