തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും - പരസ്യ പ്രചാരണം ഇന്നവസാനിക്കും
അഞ്ചു ജില്ലകളിലായി 88,26,620 വോട്ടർമാരാണുള്ളത്. സംസ്ഥാനത്താകെ 24,584 സ്ഥാനാർഥികളുമാണ് ഇക്കുറി ജനവിധി തേടുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശവും ജാഥകളും ഇക്കുറി ഉണ്ടാകില്ല. പ്രചരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കും വാഹന റാലിക്കും പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശത്തിൽ പറയുന്നു. നാളെ മുന്നണികൾക്ക് അഞ്ച് ജില്ലകളിൽ നിശബ്ദ പ്രചാരണമാകാം.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. അഞ്ച് ജില്ലകളിലായി 88,26,620 വോട്ടർമാരാണുള്ളത്. ഇതിൽ 41,58,341 പേർ പുരുഷന്മാരും 46,68,209 പേർ സ്ത്രീകളും 70 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 24,584 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ഇത്തവണ മത്സരരംഗത്തുള്ളത്.