കേരളം

kerala

ETV Bharat / state

അന്തരിച്ച ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന്‍റെ സംസ്ക്കാരം ഇന്ന് - M G Radhakrishnan

എം.ജെ. രാധാകൃഷ്ണന്‍റെ ഭൗതിക ശരീരം  പൊതുദർശനത്തിനായി കലാഭവൻ തിയേറ്ററിൽ എത്തിച്ചു

mj radhakrishnan

By

Published : Jul 13, 2019, 11:51 AM IST

Updated : Jul 13, 2019, 12:45 PM IST

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. എം.ജെ. രാധാകൃഷ്ണന്‍റെ ഭൗതിക ശരീരം പൊതുദർശനത്തിനായി കലാഭവൻ തിയേറ്ററിൽ എത്തിച്ചു. ഇവിടെ നിന്ന് 02.30ന് തൈക്കാട് ശാന്തി കവാടത്തിലേക്ക് സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്‍റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നിവയാണ് പുരസ്കാരാർഹമായ ചിത്രങ്ങൾ. അടൂര്‍ ഗോപാലകൃഷ്ണന്‍, മുരളി നായര്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍, ഡോ. ബിജു, ജയരാജ്, രഞ്ജിത്, മധുപാല്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ്- പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യര്‍. മാതാവ്- പി ലളിത. ഭാര്യ- ശ്രീലത. യദുകൃഷ്ണന്‍, നീരജ കൃഷ്ണന്‍ എന്നിവരാണ് മക്കള്‍. യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

Last Updated : Jul 13, 2019, 12:45 PM IST

ABOUT THE AUTHOR

...view details