തിരുവനന്തപുരം:ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അന്ത്യം. പട്ടത്തെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സ്വന്തമായി കാർ ഓടിച്ചു ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു - എം ജെ രാധാകൃഷ്‌ണന്‍
പട്ടത്തെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സ്വന്തമായി കാർ ഓടിച്ചു ആശുപത്രിയിലേക്കു പോകുകയായിരുന്നു
രാധാകൃഷ്‌ണന്‍
നിരവധി തവണ ദേശീയ- അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾക്ക് അര്‍ഹനായിട്ടുണ്ട്. ഏറ്റവുമധികം തവണ (ഏഴ് പ്രാവശ്യം) മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചു. ദേശാടനം, കളിയാട്ടം, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം തുടങ്ങി 75 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ഷാജി എന്‍ കരുണ്‍, ജയരാജ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Last Updated : Jul 12, 2019, 8:20 PM IST