കേരളം

kerala

ETV Bharat / state

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തത്സമയ സിനിമാ നിര്‍മാണ കേന്ദ്രം

കാണികളെ ഉൾപ്പെടുത്തി ഭിന്നശേഷിയുള്ള കുട്ടികളുടെ നേതൃത്വത്തിൽ തത്സമയം സിനിമാ ചിത്രികരണം നടത്തുന്ന വേദിയാണ് കാമെല്ലെ കാസ്‌കേഡ്

കാമെല്ലെ

By

Published : Oct 16, 2019, 1:22 AM IST

തിരുവനന്തപുരം:ഭിന്നശേഷി കുട്ടികൾക്കായി ഒരുക്കുന്ന തത്സമയ സിനിമാ നിർമാണ കേന്ദ്രമായ കാമെല്ലെ കാസ്‌കേഡിന്‍റെ ഉദ്ഘാടനം കഴക്കൂട്ടത്ത് നടന്നു. മാജിക് അക്കാദമിയാണ് നേതൃത്വം നൽകിയത്. മലയാള സിനിമയുടെ വിസ്മയങ്ങളായ മധുവും വിധുബാലയും അരയ്ക്കു താഴെ തളർന്ന നന്ദിത ബാബുവും ചേർന്ന രംഗം സംവിധായകൻ കമൽ മനോഹരമായി ക്യാമറയിൽ പകർത്തിയതോടെ തത്സമയ സിനിമാ നിര്‍മാണത്തിന് തുടക്കമായി.

ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിലുള്ള സിനിമാ നിർമാണം ലോക സിനിമാ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്നും ഏറ്റവും വലിയ വിസ്മയമായി ഈ സംരംഭം മാറുമെന്നും ചലച്ചിത്രതാരം മധു കാമെല്ലെ ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു.

ചടങ്ങിൽ നടി വിധുബാല, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുത്തു. കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തത്സമയ സിനിമാ ചിത്രീകരണത്തിന് നേതൃത്വം നൽകി. ഭിന്നശേഷിക്കുട്ടികളുടെ കലാവതരണത്തിനായി മാജിക് അക്കാദമി, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, തിരുവനന്തപുരം നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്‍ററിലെ ആറാമത്തെ വേദിയാണ് കാമെല്ലെ കാസ്‌കേഡ്. കാണികളെ ഉൾപ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ തത്സമയം സിനിമാ ചിത്രികരണം നടത്തുന്ന വേദിയാണ് കാമെല്ലെ കാസ്‌കേഡ്. ചിത്രസംയോജനം, ശബ്ദലേഖനം, സംഗീതം തുടങ്ങി ഒരു സിനിമയുടെ നിർമാണ പ്രക്രിയയിലെ എല്ലാ വിഭാഗങ്ങളും ഭിന്നശേഷി കുട്ടികള്‍ തന്നെ ചെയ്ത് കാണികൾക്ക് തത്സമയം സിനിമാ പ്രദർശനവും സാദ്ധ്യമാക്കും. 100 കുട്ടികളാണ് ഡിഫറന്‍റ് ആർട്‌സ് സെന്‍ററിൽ കലാവതരണം നടത്തുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details