തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് വീണ്ടും പരസ്യ പ്രതിഷേധം. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ. സുധാകരന് വേണ്ടി യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംഘാടനയുടെ പേരിൽ വലിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ഇനിയും ഒരു പരീക്ഷണത്തിനു സമയമില്ല കെ. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
"സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ"; കെപിസിസി ആസ്ഥാനത്ത് കൂറ്റൻ ഫ്ലക്‌സ് - കെപിസിസി ആസ്ഥാനം
കഴിഞ്ഞദിവസം ഡിസിസി ഓഫീസിന് മുന്നിലും മുതിർന്ന നേതാക്കൾക്കെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. കെ. സുധാകരനെ കെപിസിസി പ്രസിഡന്‍റ് ആക്കണം എന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്
കെപിസിസി
കഴിഞ്ഞദിവസം ഡിസിസി ഓഫീസിന് മുന്നിലും മുതിർന്ന നേതാക്കൾക്കെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. കെ. സുധാകരനെ കെപിസിസി പ്രസിഡന്‍റ് ആക്കണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. അതേസമയം, ഇന്നലെ കെപിസിസി അധ്യക്ഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ നടത്തിയത് ക്രിയാത്മകമായ വിമർശനം എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.