കേരളം

kerala

ETV Bharat / state

മീനില്‍ മായം കണ്ടാല്‍ വിളിക്കാം: കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്

രാസപദാർഥങ്ങൾ കലർത്തിയ മീൻ വിൽക്കുന്നതായി കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാനായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തനമാരംഭിക്കുന്നത്.

മീൻ വിൽപ്പന  മീൻ  ഫിഷറീസ് വകുപ്പ്  സജി ചെറിയാൻ  Saji Cherian  Department of Fisheries  ഫിഷറീസ് മന്ത്രി സജി ചെറിയാൻ  Fisheries Minister Saji Cherian  മത്സ്യ വിൽപന നടത്തുന്ന സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി സർവ്വീസി  മീൻ വിൽപ്പന  മീൻ  ഫിഷറീസ് വകുപ്പ്  സജി ചെറിയാൻ  Saji Cherian  Department of Fisheries  ഫിഷറീസ് മന്ത്രി സജി ചെറിയാൻ  Fisheries Minister Saji Cherian  മത്സ്യ വിൽപന നടത്തുന്ന സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി സർവ്വീസി
രാസപദാർഥങ്ങൾ കലർത്തിയ മീൻ വിൽപ്പന തടയാൻ കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്

By

Published : Jun 30, 2021, 3:39 PM IST

തിരുവനന്തപുരം: രാസപദാർഥങ്ങൾ കലർത്തിയ മീൻ വിൽപ്പനക്കെത്തിക്കുന്നത് തടയാൻ കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്. ഇതിനായി ജൂലൈ 7 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തനമാരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

രാസപദാർഥങ്ങൾ കലർത്തിയ മീൻ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. മന്ത്രിയുടെ ഓഫീസ് നേരിട്ട് പരാതികൾ പരിശോധിക്കും. ഇതു കൂടാതെ മത്സ്യമേഖലയിൽ അപകടങ്ങളുണ്ടായാൽ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോൾ സെന്‍റർ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

രാസപദാർഥങ്ങൾ കലർത്തിയ മീൻ വിൽപ്പന തടയാൻ കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളികൾക്ക് ബസ് സർവീസ്

മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തും. മത്സ്യ വിൽപന നടത്തുന്ന സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് പ്രത്യേക സർവീസ് ആരംഭിക്കും.

ALSO READ:സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു

ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബസാകും സർവീസ് നടത്തുക. തിരുവനന്തപുരത്താണ് ആദ്യമായി സർവീസ് ആരംഭിക്കുക. ദിവസവും മൂന്നു സർവീസുകൾ സൗജന്യമായി നടത്തും. കൂടുതൽ വനിതകളെ ഈ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details