തിരുവനന്തപുരം: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരെ രൂക്ഷവിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ട് ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന സ്‌പീക്കറുടെ പ്രസ്‌താവന അനുചിതമാണ് . സർക്കാരിന് സ്‌പീക്കർ ഒത്താശ ചെയ്യുകയാണ്. സിഎജി റിപ്പോർട്ട് രഹസ്യസ്വഭാവമുള്ളതല്ല. പല ഘട്ടങ്ങളിൽ റിപ്പോർട്ടിന്‍റെ പല ഭാഗങ്ങൾ സർക്കാരുമായി ചർച്ചക്കെത്തും. അതിനാൽ പി.ടി.തോമസ് റിപ്പോർട്ട് വരും മുമ്പ് റിപ്പോർട്ടിലെ കാര്യങ്ങൾ നിയമസഭയിൽ ഉന്നയിച്ചത് യാദൃച്ഛികമാണ്. സ്‌പീക്കർ ഒരംഗത്തെ അവിശ്വസിക്കാൻ പാടില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിഎജി റിപ്പോർട്ട് ചോർച്ച അന്വേഷിക്കുമെന്ന സ്‌പീക്കറുടെ പ്രസ്‌താവന അനുചിതം: രമേശ് ചെന്നിത്തല - സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന്‍
സ്‌പീക്കർ നിയമസഭയിലെ ഒരംഗത്തെ അവിശ്വസിക്കാൻ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്
സിഎജി റിപ്പോർട്ട് ചോർച്ച അന്വേഷിക്കുമെന്ന സ്‌പീക്കറുടെ പ്രസ്‌താവന അനുചിതമെന്ന് രമേശ് ചെന്നിത്തല
സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്ന വാർത്ത വിശ്വസനീയമല്ല. ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് ഈ പർച്ചേസുകളെല്ലാം നടന്നത്. അങ്ങനെയുള്ള ആഭ്യന്തര സെക്രട്ടറി എന്തന്വേഷിക്കാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.