തിരുവനന്തപുരം: വിവിധ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി എടുക്കുന്ന വായ്‌പകള്‍ നേരിട്ടുള്ള ബാധ്യതയല്ലെന്ന സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി. റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തന്നെ തീര്‍ക്കേണ്ട നേരിട്ടുള്ള ബാധ്യത തന്നെയാണ് കിഫ്ബി വായ്‌പകളെന്ന് ഇന്ന് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി വ്യക്തമാക്കി. പുറത്തു നിന്നുള്ള കിഫ്ബിയുടെ കടമെടുക്കല്‍ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. 8604.19 കോടി രൂപ കിഫ്ബി വഴി ബജറ്റിനു പുറത്തു നിന്ന് വായ്‌പയെടുത്തു.
കിഫ്ബി വായ്‌പകള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യത: സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി റിപ്പോര്‍ട്ട് - കിഫ്ബി വായ്‌പകള്‍
കടമെടുപ്പ് തുടര്‍ന്നാല്‍ കടം കുമിഞ്ഞു കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
![കിഫ്ബി വായ്‌പകള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യത: സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി റിപ്പോര്‍ട്ട് CAG Report on KIFB CAG report KIFB Borrowings through KIFB Economic state of Kerala കിഫ്ബി വായ്‌പകള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യത കിഫ്ബി വായ്‌പകള്‍ സി എ ജി റിപ്പോര്‍ട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15874986-thumbnail-3x2-kifb.jpg)
കിഫ്ബി വായ്‌പകള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യത; സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി റിപ്പോര്‍ട്ട്
പെന്‍ഷന്‍ കമ്പനി 669.05 കോടിയും വായ്‌പയെടുത്തു. അങ്ങനെ 9237.24 കോടി രൂപയാണ് ബജറ്റിനു പുറത്തു നിന്ന് കിഫ്ബി കടമെടുത്തത്. പുറത്തു നിന്നുള്ള ഈ കടമെടുക്കല്‍ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു.
3,24,855.06 കോടിയാണ് സംസ്ഥാനത്തിന്‍റെ ആകെ കടം. ഇത്തരത്തില്‍ കടമെടുപ്പ് തുടര്‍ന്നാല്‍ കടം കുമിഞ്ഞു കൂടും. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ റവന്യു കമ്മിയും, ധന കമ്മിയും നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.