തിരുവനന്തപുരം: കിഫ്ബി വായ്‌പകൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിനെതിരെ നിയമപോരാട്ടം ശക്തമാക്കാനൊരുങ്ങി സർക്കാർ.
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട്; നിയമ പോരാട്ടം ശക്തമാക്കാൻ സർക്കാർ - fali s nariman
ധനമന്ത്രി തോമസ് ഐസക് അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദുമായി ചർച്ച നടത്തി.
![കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട്; നിയമ പോരാട്ടം ശക്തമാക്കാൻ സർക്കാർ തിരുവനന്തപുരം തിരുവനന്തപുരം വാർത്തകൾ കിഫ്ബി കിഫ്ബി വായ്‌പകൾ സിഎജി റിപ്പോർട്ട് സർക്കാർ ഫാലി. എസ്. നരിമാൻ അഡ്വക്കേറ്റ് ജനറൽ ധനമന്ത്രി തോമസ് ഐസക് സുധാകർ പ്രസാദ് cag report against kifb cag report kifb thiruvananthapuram thiruvananthapuram news trivandrum trivandrum news thomas isac sudhakar prasad advocate general fali s nariman gopvernment](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9615166-thumbnail-3x2-kifb.jpg)
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട്; നിയമ പോരാട്ടം ശക്തമാക്കാൻ സർക്കാർ
റിപ്പോർട്ടിനെ കോടതിയിൽ നേരിടാനാണ് സർക്കാർ തീരുമാനം. കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ മുതിർന്ന അഭിഭാഷകരെ എത്തിക്കാനും സർക്കാർ തീരുമാനിച്ചു. സിഎജി റിപ്പോർട്ടിൽ തുടർ നടപടി എങ്ങനെ വേണമെന്നത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി. എസ്. നരിമാനിൽ നിന്ന് നിയമോപദേശം തേടും.
കേസിന്‍റെ തുടർ നടപടികളുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്, അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദുമായി ചർച്ച നടത്തി.