കേരളം

kerala

ഗവർണര്‍ക്കെതിരെ സര്‍ക്കാര്‍: തുടര്‍ നീക്കം ചർച്ച ചെയ്യാൻ ഇന്ന് നിർണായക മന്ത്രിസഭ യോഗം

By

Published : Nov 16, 2022, 9:03 AM IST

Updated : Nov 16, 2022, 9:17 AM IST

നിയമസഭ സമ്മേളനം ഡിസംബറില്‍ താത്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് ആലോചന

മന്ത്രിസഭ യോഗം ഇന്ന്  Cabinet meeting today  നിയമസഭ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ ചെയ്യും  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  latest news in kerala  നിയമസഭ സമ്മേളനം  മന്ത്രി സഭ യോഗം  നിര്‍ണായക മന്ത്രി സഭ യോഗം ഇന്ന്
സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നിർണായക മന്ത്രിസഭ യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാരിന്‍റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട മന്ത്രിസഭ യോഗമാണ് ഇന്ന് നടക്കുക. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ ഉണ്ടാകാനാണ് സാധ്യത.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിയമസഭ സമ്മേളനം ഡിസംബറില്‍ താത്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് ആലോചന. വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്‌വഴക്കം. ഇത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം. മില്‍മ പാലിന്‍റെ വില വര്‍ധനവ് സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിക്കാനിടയില്ല.

Last Updated : Nov 16, 2022, 9:17 AM IST

ABOUT THE AUTHOR

...view details