സംസ്ഥാന വ്യവസായ സംരക്ഷണ സേനയില്‍ 2,000 തസ്‌തികകള്‍ സൃഷ്‌ടിക്കും - മന്ത്രിസഭാ യോഗം
ആദ്യഘട്ടത്തില്‍ 1,000 തസ്‌തികകള്‍ സൃഷ്‌ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്‌തികകള്‍ സൃഷ്‌ടിക്കുക

തിരുവനന്തപുരം:സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരിക്കുന്നതിന് രണ്ട് ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ 2,000 തസ്‌തികകള്‍ സൃഷ്‌ടിക്കും. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ 1,000 തസ്‌തികകള്‍ സൃഷ്‌ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്‌തികകള്‍ സൃഷ്‌ടിക്കുക. ഇതിനായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന പൊലീസ് മേധാവി, കേരള പൊലീസ് അക്കാദമി ഡയറക്‌ടര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റി കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.