കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റിൽ സുരക്ഷ വർധിപ്പിക്കാൻ മന്ത്രി സഭ തീരുമാനം - secraterate fire

കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളിലെ ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ അഭിനന്ദിച്ചു

തിരുവനന്തപുരം  മന്ത്രി സഭ  മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത  സെക്രട്ടേറിയറ്റ്  സെക്രട്ടേറിയറ്റ് തീപിടിത്തം  cabinet on secraterate fire  secraterate fire  cabinet
സെക്രട്ടേറിയറ്റിൽ സുരക്ഷ വർധിപ്പിക്കാൻ മന്ത്രി സഭ തീരുമാനം

By

Published : Aug 26, 2020, 2:28 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷ വർധിപ്പിക്കാൻ മന്ത്രി സഭ തീരുമാനം. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും മന്ത്രി സഭ യോഗം നിർദേശം നൽകി. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളിലെ ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ അഭിനന്ദിച്ചു. മികച്ച ഇടപെടൽ നടത്തിയെന്ന് മന്ത്രി സഭ യോഗം വിലയിരുത്തി. തീപിടിത്തത്തിന് ശേഷം ആളുകൾ അകത്തു കയറിയതിൽ സുരക്ഷ വീഴ്ച ഉണ്ടായതായും മന്ത്രിസഭ യോഗം വിലയിരുത്തി.

ABOUT THE AUTHOR

...view details