തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ പദ്ധതികളിൽ ഇളവ് തേടുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. സർക്കാർ പ്രഖ്യാപിച്ച നൂതന കർമപദ്ധതിയിലെ പല പദ്ധതികളും പ്രാരംഭാവസ്ഥയിലാണ്. ഇതിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇളവ് തേടേണ്ടത് എന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
സർക്കാർ പദ്ധതികളിൽ ഇളവ് തേടുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും - kerala government
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും
സർക്കാർ പദ്ധതികൾ ഇളവ് തേടുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ തുടർ പ്രവർത്തനങ്ങളും മന്ത്രിസഭായോഗം വിലയിരുത്തും. അന്വേഷണ ഏജൻസികൾക്കെതിരെയുള്ള നിയമപോരാട്ടം സംബന്ധിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാകും ഇന്നത്തെ ചർച്ച.