തിരുവനന്തപുരം : ബഫര്‍സോണില്‍ 2019ലെ ഉത്തരവ് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ഇന്ന് (ജൂലൈ 27) നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ബഫര്‍ സോണിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് 2019ലെ ഉത്തരവ് തിരുത്തുന്നത്.
ബഫര്‍സോൺ ഉത്തരവിൽ തിരുത്തൽ : മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും - ബഫര്‍സോൺ മന്ത്രിസഭ യോഗം ഇന്ന് പരിഗണിക്കും
പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ബഫര്‍സോണ്‍ ആകാം എന്ന 2019ലെ ഉത്തരവ് റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍
ബഫര്‍സോൺ ഉത്തരവിൽ തിരുത്തൽ; മന്ത്രിസഭ യോഗം ഇന്ന് പരിഗണിക്കും
പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ബഫര്‍സോണ്‍ ആകാം എന്നായിരുന്നു 2019ലെ സര്‍ക്കാര്‍ ഉത്തരവ്. ഇത് റദ്ദാക്കാതെ ഇപ്പോള്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ ഫലമുണ്ടാകില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. വിശദമായ ആലോചനകള്‍ക്ക് ശേഷമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട് അംഗീകരിച്ച് ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.