താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തല്‍; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍
നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്
തിരുവനന്തപുരം:രണ്ടായിരത്തോളം താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത്. 1500 നിയമനങ്ങളും സ്ഥിരപ്പെടുത്തുന്നത് കേരള ബാങ്കിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള ബാങ്ക് ബോര്‍ഡ് യോഗം ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ചാണ് മന്ത്രിസഭ തീരുമാനമെടുക്കുന്നത്.