തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സർക്കാർ പ്രതി സ്ഥാനത്തുള്ള നിരവധി ആരോപണങ്ങൾക്കിടെയാണ് മന്ത്രിസഭായോഗം ചേരുന്നത്. മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നടപടി ഉണ്ടായേക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ചയ്‌ക്കെടുക്കുന്നത് നിരവധി വിഷയങ്ങള്‍ - cabinet meeting today
സാലറി ചലഞ്ച്, കൊവിഡ് വ്യാപനം, പാലാരിവട്ടം പാലം പുതുക്കി പണിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയാവും
![ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ചയ്‌ക്കെടുക്കുന്നത് നിരവധി വിഷയങ്ങള്‍ തിരുവനന്തപുരം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും cabinet meeting cabinet meeting today മന്ത്രിസഭാ യോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8902953-thumbnail-3x2-cabinet.jpg)
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും
ഇടത് അനുകൂല സംഘടനകൾ അടക്കം സാലറി ചലഞ്ചിനെതിരെ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ഇവരുമായി ചർച്ച നടത്തിയെങ്കിലും സമവായമായിട്ടില്ല. പാലാരിവട്ടം പാലം പുതുക്കി പണിയുന്നത് സംബന്ധിച്ചും ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും.
Last Updated : Sep 23, 2020, 10:48 AM IST