തിരുവനന്തപുരം :നിയമസഭാ സമ്മേളനത്തിന്‍റെ തുടര്‍ച്ചയുടെ കാര്യത്തില്‍ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി നിയമസഭാസമ്മേളനം തുടരണോ എന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സർക്കാർ ആലോചന.
നിയമസഭാസമ്മേളനം : തുടര്‍ച്ചയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും തീരുമാനം ഇന്ന് - ഗവര്‍ണര്‍
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി നിയമസഭാ സമ്മേളനം തുടരാനുള്ള നടപടി സ്വീകരിക്കണോയെന്ന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും
നിയമസഭ സമ്മേളനം തുടരണോ എന്നതിൽ തീരുമാനം ഇന്ന്
സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി തന്നെ കണക്കാക്കും. ഇത്തരത്തില്‍ തുടര്‍ച്ചയിലൂടെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ നല്‍കിയാലേ വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കുകയുള്ളൂ. കഴിഞ്ഞ തവണ നയപ്രഖ്യാപനത്തിന്‍റെ തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മർദത്തിലാക്കിയത് കണക്കിലെടുത്തുമാണ് സർക്കാര്‍ നീക്കം.