തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്‌ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് സർക്കാർ തീരുമാനം. അപ്പീൽ അടക്കമുളള തുടർ നടപടികൾ വേണ്ടെന്നാണ് ധാരണ. മന്ത്രിസഭാ യോഗം തീരുമാനത്തിന് ഇന്ന് അംഗീകാരം നൽകും.സാലറി ചലഞ്ചിൽ തുടർ നടപടി എങ്ങനെ വേണമെന്നതും യോഗത്തിൽ ചർച്ചയാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആറ് മാസങ്ങളിലായി പിടിക്കുമെന്ന സർക്കാർ തീരുമാനം നിയമപരമല്ലെന്നായിരുന്നു കോടതിയുടെ പരാമർശം.
ശമ്പളം പിടിക്കലിൽ ഹൈക്കോടതി സ്റ്റേ; മന്ത്രിസഭാ യോഗം ഇന്ന് - ശമ്പളം പിടിക്കൽ
ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിന് സർക്കാർ ഓർഡിനൻസ് ഇറക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
![ശമ്പളം പിടിക്കലിൽ ഹൈക്കോടതി സ്റ്റേ; മന്ത്രിസഭാ യോഗം ഇന്ന് Cabinet meeting today Cabinet meeting kerala ശമ്പളം പിടിക്കലിൽ ഹൈക്കോടതി സ്റ്റേ ശമ്പളം പിടിക്കൽ ഹൈക്കോടതി സ്റ്റേ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6982445-thumbnail-3x2-cabinet.jpg)
ഹൈക്കോടതി
കൊവിഡിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം പിടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന തീരുമാനത്തിലാണ് സർക്കാർ. അതിനാൽ ഏതുവിധേനയും സാലറി ചലഞ്ച് നടപ്പാക്കാനുള്ള നീക്കമാകും യോഗത്തിൽ ഉണ്ടാകുക. വാർഡ് വിഭജനം ഒഴിവാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമാകും.
Last Updated : Apr 29, 2020, 10:25 AM IST