കേരളം

kerala

ETV Bharat / state

മന്ത്രിസഭ യോഗം ഇന്ന്; നിയമസഭ സമ്മേളനത്തിന്‍റെ തീയതി നിശ്ചയിക്കും

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് ഈ മാസം അവസാനം ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി കഴിഞ്ഞ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സജി ചെറിയാന്‍റെ മന്ത്രിസഭ പുനഃപ്രവേശത്തിന് ഗവര്‍ണണര്‍ പച്ചക്കൊടി കാട്ടിയതോടെ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായി

മന്ത്രിസഭ യോഗം ഇന്ന്  cabinet meeting  cabinet meeting today  assembly session  നിയമസഭ സമ്മേളനത്തിന്‍റെ തീയതി നിശ്‌ചയിക്കും  പതിനഞ്ചാം നിയമസഭ  8th session of 15th assembly  ഗവര്‍ണണര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  Arif Mohammed Khan  സജി ചെറിയാന്‍
മന്ത്രിസഭ യോഗം ഇന്ന്

By

Published : Jan 5, 2023, 9:04 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് ചേരും. നിയമസഭ സമ്മേളനത്തിന്‍റെ തീയതി നിശ്ചയിക്കാന്‍ ഓണ്‍ലൈനായി ആണ് യോഗം ചേരുക. സജി ചെറിയാന്‍റെ മന്ത്രിസഭ പുനഃപ്രവേശത്തെ കുറിച്ച് രാജ്ഭവന്‍റെ തീരുമാനം വന്നതോടെയാണ് സര്‍ക്കാർ വിട്ടുവീഴ്‌ചയ്ക്ക് തയാറായത്.

തുടർന്നാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം അവസാനം ചേരാന്‍ ധാരണയായത്. എന്നാൽ നേരത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ കഴിഞ്ഞ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി സഭ ചേരാനായിരുന്നു നീക്കം. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച കാര്യം ഗവര്‍ണറെ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നില്ല.

ഇതറിയിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗം ഇന്നലെ ചേർന്നിരുന്നു. ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ സജി ചെറിയാന്‍ ഇന്നലെയാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കെടുത്തു. ദൃഢ പ്രതിജ്ഞയാണ് സജി ചെറിയാന്‍ എടുത്തത്.

സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഭരണഘടനയെ അധിക്ഷേപിക്കുന്നതാണെന്ന ആരോപണമുയരുകയും പിന്നാലെ പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് സജി ചെറിയാന് ആറു മാസം മുന്‍പ് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

ABOUT THE AUTHOR

...view details