കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോഗം - കൊവിഡ് പ്രതിരോധ പ്രവർത്തനം

ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പതിമൂന്നിന് വീണ്ടും മന്ത്രിസഭാ യോഗം ചേരും.

cabinet meeting  lock down  covid  ലോക് ഡൗൺ  നിയന്ത്രണ വിധേയം  കൊവിഡ് രോഗബാധ  മന്ത്രിസഭാ യോഗം  കൊവിഡ് പ്രതിരോധ പ്രവർത്തനം  സാലറി ചലഞ്ച്
സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോഗം

By

Published : Apr 8, 2020, 12:53 PM IST

തിരുവനന്തപുരം: കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കാസർകോട്ടെ സ്ഥിതിയും നിയന്ത്രണ വിധേയമാണ്. ലോക് ഡൗണിന്‍റെ കാര്യത്തിൽ ഈ മാസം പതിമൂന്നിനോ അതിനുമുമ്പോ കേന്ദ്രതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പതിമൂന്നിന് വീണ്ടും മന്ത്രിസഭാ യോഗം ചേരും. പഞ്ചായത്തുകൾ വഴി പ്രദേശികമായി പച്ചക്കറി സംഭരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാലറി ചലഞ്ചിന്‍റെ കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല.

ABOUT THE AUTHOR

...view details