കേരളം

kerala

ETV Bharat / state

റീ ബിൽഡ് കേരള പദ്ധതി; മന്ത്രിസഭാ യോഗത്തിൽ അംഗീകാരം

പാലിയേറ്റീവ് പരിചരണ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി

re build kerala project  റീ ബിൽഡ് കേരള പദ്ധതി  മന്ത്രിസഭാ യോഗം  പാലിയേറ്റീവ് പരിചരണ നയം  cabinet meeting latest news  കേരള പുനര്‍നിര്‍മാണ പദ്ധതി
റീ ബിൽഡ് കേരള

By

Published : Dec 11, 2019, 1:50 PM IST

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നൽകി. ദുരന്തത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതും പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ആവശ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും 'നമ്മള്‍ നമുക്കായി' എന്ന ജനകീയ ക്യാമ്പയിന്‍ നടത്തും. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികള്‍ക്കും മാപ്പത്തോണ്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

കേരള പുനര്‍ നിര്‍മാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയുടെ പേരില്‍ ലോക ബാങ്കിന്‍റെ വികസന വായ്‌പയില്‍ നിന്നും നടപ്പാക്കും. 2019ലെ പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു.

എല്ലാ വ്യക്തികള്‍ക്കും സമൂഹ പിന്തുണയോടെയും ഗൃഹകേന്ദ്രീകൃതവുമായ ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ പാലിയേറ്റീവ് പരിചരണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും.

സര്‍ക്കാരിതര, സാമൂഹ്യാധിഷ്‌ഠിത സംഘടനകള്‍, സര്‍ക്കാര്‍ മേഖലയ്ക്ക് പുറത്തുള്ള ആശുപത്രികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി പാലിയേറ്റിവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കും. ആവശ്യമായ മരുന്നുകളും സാമഗ്രികളും ഉറപ്പുവരുത്തും. മെഡിക്കല്‍ കോളജുകളെ പാലിയേറ്റീവ് പരിചരണ രംഗത്തെ മികവിന്‍റെ കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും മന്ത്രിസഭ നിർദേശം നൽകി.

വസന്തോത്സവം 2020ല്‍ പങ്കെടുക്കുന്ന വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഏജന്‍സികൾ എന്നിവക്ക് സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ അനുമതി നല്‍കി. പരമാവധി അഞ്ച് ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി. 2019 ഡിസംബര്‍ 21 മുതല്‍ ജനുവരി മൂന്ന് വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം.

ABOUT THE AUTHOR

...view details