കേരളം

kerala

ETV Bharat / state

പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി രൂപ - road development

'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാകും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുക.

പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണം  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി  road development  cabinet meeting
പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി രൂപ

By

Published : Jan 7, 2020, 1:26 PM IST

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാകും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുക. റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഇതുകൂടാതെ ജില്ലാതലത്തില്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും. വയനാട് ജില്ലക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 149.44 കോടി രൂപയാണ് വയനാടിനായി അനുവദിച്ചിരിക്കുന്നത്. പാലക്കാടിന് 110.14 കോടിയും കണ്ണൂരിന് 120.69 കോടിയും കോഴിക്കോടിന് 101 കോടി രൂപയും ലഭിക്കും.

തിരുവനന്തപുരം-26.42 കോടി, കൊല്ലം-65.93 കോടി, പത്തനംതിട്ട-70.07 കോടി, ആലപ്പുഴ-89.78 കോടി, കോട്ടയം-33.99 കോടി, ഇടുക്കി-35.79 കോടി, എറണാകുളം-35.79 കോടി, തൃശൂര്‍-55.71 കോടി, മലപ്പുറം-50.94 കോടി, കാസര്‍കോട്-15.56 കോടി എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് അനുവദിച്ച തുക.

ABOUT THE AUTHOR

...view details