തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. ലോക്ക്ഡൗൺ വേണോ എന്ന കാര്യം ഞായറാഴ്‌ചയ്‌ക്ക് ശേഷം തീരുമാനിക്കും. സർക്കാരിന്‍റെ അവസാന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനങ്ങൾ.
സംസ്ഥാനത്ത് ഞായറാഴ്‌ച വരെ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ തീരുമാനം
നിയുക്ത സർക്കാരിന്‍റെ അവസാന മന്ത്രിസഭ യോഗമാണ് ഇന്ന് ചേർന്നത്.
സംസ്ഥാനത്ത് ഞായറാഴ്‌ച വരെ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ തീരുമാനം
നിലവിലുള്ള വാരാന്ത്യ നിയന്ത്രണങ്ങൾക്ക് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതൽ എർപ്പെടുത്തുന്നത്. അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും അനുമതി. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. അതേ സമയം എൽ.ഡി.എഫ് സർക്കാരിന് നൂറിൽ നൂറ് മാർക്കാണ് ജനങ്ങൾ നൽകിയതെന്നും കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയിൻ മന്ത്രിസഭ യോഗത്തിൽ പറഞ്ഞു.