കേരളം

kerala

ETV Bharat / state

പ്രവാസികളുടെ നിരീക്ഷണ കാലാവധി സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും - സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം

എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.

പ്രവാസി മടക്കം  നിരീക്ഷണ കാലാവധി  പിസിആര്‍ പരിശോധന  മന്ത്രിസഭാ യോഗം  എസ്‌എസ്‌എല്‍സി  പ്ലസ്‌ടു പരീക്ഷാ നടത്തിപ്പ്  വിദ്യാഭ്യാസ വകുപ്പ്  മദ്യ വില്‍പന  cabinet decision  nri return  പ്രവാസി ക്വാറന്‍റൈന്‍
പ്രവാസികളുടെ നിരീക്ഷണ കാലാവധി; കൂടുതല്‍ ചര്‍ച്ച നടത്തും

By

Published : May 6, 2020, 12:43 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്നുമെത്തുന്ന പ്രവാസികൾ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് സംബന്ധിച്ച് കൂടുതല്‍ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഏഴ് ദിവസം നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. അതിനുശേഷം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയണം. ഏഴാം ദിവസം പിസിആര്‍ പരിശോധനയിലൂടെ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും ഇവരെ വീടുകളിലേക്ക് വിടുക. എന്നാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം നിരീക്ഷണ കാലാവധി 14 ദിവസമായതോടെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ന് വൈകിട്ട് ചേരുന്ന ഉന്നതതല യോഗം ഇക്കാര്യം പരിശോധിക്കും. നിരീക്ഷണ കാലാവധി പതിനാല് ദിവസമാക്കി, കേന്ദ്രനിര്‍ദേശം പാലിക്കാമെന്നാണ് നിലവിലെ ധാരണ. അങ്ങനെയാണെങ്കില്‍ മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്‌ച സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഇവരുടെ പരിശോധന ഏഴാം ദിവസം തന്നെ നടക്കുകയും ചെയ്യും. ഇത്തരത്തില്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനുള്ള ചെലവ് സര്‍ക്കാരാണ് വഹിക്കുക. ഉന്നതല യോഗം ഇക്കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം റദ്ദാക്കാനും തീരുമാനമായി. കൊവിഡ് ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷപരിപാടികളൊന്നും വേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. മെയ് അവസാനം പരീക്ഷ നടത്താനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതേസമയം സംസ്ഥാനത്ത് മദ്യവില്‍പന പുനരാഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്‌തില്ല.

ABOUT THE AUTHOR

...view details