തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് തടയിട്ട് ആദ്യ ജയം നേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെട്ടിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31ന് വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ സര്‍ക്കാരിന്‍റെ ശുപാര്‍ശ വീണ്ടും തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലായി ഗവര്‍ണര്‍. നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ നിയമസഭാ സമ്മേളനത്തിന് ശുപാര്‍ശ ചെയ്‌താല്‍ ഗവര്‍ണര്‍ അംഗീകരിക്കുക എന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ഭരണ -പ്രതിപക്ഷ സംയുക്ത നീക്കമാണെന്നു മനസിലാക്കി ഗവര്‍ണര്‍ ആ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. അതിനെതിരായാണ് സര്‍ക്കാര്‍ വീണ്ടും പന്തു നീട്ടി ഗവര്‍ണറുടെ കോര്‍ട്ടിലേക്കടിച്ചിരിക്കുന്നത്. വീണ്ടും അനുമതി നിഷേധിച്ചാല്‍ അത് നിയമയുദ്ധത്തിലേക്കും സര്‍ക്കാരും ഗവര്‍ണറുമായുള്ള പരസ്യ ഏറ്റു മുട്ടലിലേക്കും നീങ്ങാനാണ് സാധ്യത.
നിയമസഭ സമ്മേളനം; ഗവര്‍ണറെ വെട്ടിലാക്കി സംസ്ഥാന സര്‍ക്കാര്‍ - thiruvanathapuram
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും നിയമസഭ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചാല്‍ അത് നിയമയുദ്ധത്തിലേക്കും സര്‍ക്കാരും ഗവര്‍ണറുമായുള്ള പരസ്യ ഏറ്റു മുട്ടലിലേക്കും നീങ്ങാനാണ് സാധ്യത.
ഭരണ -പ്രതിപക്ഷം സംയുക്തമായി പ്രത്യേക പ്രമേയം പാസാക്കി സംസ്ഥാനം കര്‍ഷക നിയമത്തിനെതിരെ ഒറ്റക്കെട്ടാണെന്ന സന്ദേശമുയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിന്‍റെ നീക്കം. സര്‍ക്കാര്‍ തീരുമാനത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഗവര്‍ണറുടെ കത്ത് പരസ്യമാക്കിയതിലെ അതൃപ്‌തിയും രാജ്ഭവന്‍ പ്രകടിപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ പിന്‍വങ്ങിയെന്നും വിജയം തനിക്കാണെന്നും കരുതിയ ഗവര്‍ണറാണ് ഇപ്പോള്‍ ശരിക്കും വെട്ടിലായത്. വീണ്ടും നിയമസഭ ചേരാനുള്ള നീക്കം തടഞ്ഞാല്‍ അതിന് കൃത്യമായ വിശദീകരണം ഗവര്‍ണര്‍ നല്‍കേണ്ടി വരും. കേന്ദ്രത്തിന്‍റെ ചട്ടുകമായി ഗവര്‍ണര്‍ മാറിയെന്ന വിമര്‍ശനത്തിന് കുറച്ചു കൂടി ശക്തി കൂടും. വിഷയം സുപ്രീം കോടതി കയറാനും സാധ്യത ഏറെയാണ്. സര്‍ക്കാരും ഗവര്‍ണറുമായി പരസ്യ ഏറ്റുമുട്ടലിനും ഇത് വഴി തുറക്കും.
അതേ സമയം അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ യുഡിഎഫ് ശക്തമായി രംഗത്തു വന്നിട്ടും മുഖ്യമന്ത്രി മൃദു സമീപനം സ്വീകരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ ഭയക്കുന്നുവെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. ഇതു കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പുതിയ ചുവടുവെപ്പെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയവുമായി രംഗത്തിറങ്ങി രാഷ്‌ട്രീയ മുതലെടുപ്പിനാകും യുഡിഎഫിന്‍റെയും ശ്രമം.