കേരളം

kerala

ETV Bharat / state

ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ - മന്ത്രിസഭായോഗ തീരുമാനം

എൻഎച്ച്എമ്മിന്‍റെ കീഴിലെ കരാർ, ദിവസ വേതന ജീവനക്കാർക്ക് ഇൻസെന്‍റീവും റിസ്ക് അലവൻസും അനുവദിക്കും. പ്രതിമാസം 22 കോടി 68 ലക്ഷം രൂപയാണ് അധികബാധ്യതയായി അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Cabinet decides  health workers  salaries of health workers  ആരോഗ്യ പ്രവർത്തകര്‍  വേതനം വർധിപ്പിക്കും  മന്ത്രിസഭായോഗ തീരുമാനം  മുഖ്യമന്ത്രി
ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കാൻ മന്ത്രിസഭായോഗ തീരുമാനം: മുഖ്യമന്ത്രി

By

Published : Aug 5, 2020, 9:30 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. എൻഎച്ച്എമ്മിന്‍റെ കീഴിലെ കരാർ, ദിവസ വേതന ജീവനക്കാർക്ക് ഇൻസെന്‍റീവും റിസ്ക് അലവൻസും അനുവദിക്കും. പ്രതിമാസം 22 കോടി 68 ലക്ഷം രൂപയാണ് അധികബാധ്യതയായി അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രേഡ് ഒന്നിൽ പെടുന്ന മെഡിക്കൽ ഓഫീസർ, സ്പെഷലിസ്റ്റ് എന്നിവരുടെ കുറഞ്ഞ വേതനം 50000 ആക്കി ഉയർത്തും. 20 ശതമാനം റിസ്ക് അലവൻസും അനുവദിക്കും. ഗ്രേഡ് രണ്ടിൽ വരുന്ന സീനിയർ കൺസൾട്ടന്‍റ്, ദന്തൽ സർജൻ, ആയുഷ് ഡോക്ടർമാർ എന്നിവർക്ക് 20 ശതമാനം റിസ്ക് അലവൻസും അനുവദിക്കും. സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ എന്നിവരുടെ കുറഞ്ഞ പ്രതിമാസവേതനം 13500 ൽ നിന്ന് 20000 ആക്കി ഉയർത്തും.

25 ശതമാനം റിസ്ക് അലവൻസും അനുവദിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ദിവസവേതനത്തിനു പുറമേ 30 ശതമാനം റിസ്ക് അലവൻസ് അനുവദിക്കും. കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അധിക ജീവനക്കാർക്കും ഇൻസെന്‍റീവും റിസ്ക് അലവൻസും ലഭിക്കും. രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ രാത്രി ഷിഫ്റ്റുകളിൽ സ്ത്രീകൾക്ക് ഫാക്ടറികളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നതിന് 1948 ലെ ഫാക്ടറീസ് ആക്ട് സെക്ഷൻ 66 ഭേദഗതി ചെയ്യാൻ ഓഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50 കോടി രൂപ നോർക്ക റൂട്ട്സിന് അനുവദിക്കും. നേരത്തെ നൽകിയ 8.5 കോടിക്ക് പുറമേയാണിത്. എൻ.എച്ച്.എം സമർപ്പിച്ച ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റികൾക്ക് കൊവിഡിന്‍റെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36,36,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

ABOUT THE AUTHOR

...view details