തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍റ് മാനേജ്‌മെന്‍റിനെയാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുക. ഇതിനാവശ്യമായ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും.
കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം
കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍റ് മാനേജ്‌മെന്‍റിനെയാണ് ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തുക.
'ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ആന്‍റ് ടെക്‌നോളജി' എന്നായിരിക്കും പുതിയ സര്‍വകലാശാലയുടെ പേര്. ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ബ്ലോക് ചെയിന്‍, കോഗ്നിറ്റീവ് സയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്കിങ്, ഓഗ്മെന്‍റ് റിയാലിറ്റി തുടങ്ങിയ മേഖലകളില്‍ പഠനത്തിനും ഗവേഷണത്തിനുമായിരിക്കും സര്‍വകലാശാല ഊന്നല്‍ നല്‍കുക.
സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടിങ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ ആന്‍റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നീ അഞ്ച് സ്‌കൂളുകള്‍ സര്‍വകലാശാലക്ക് കീഴില്‍ സ്ഥാപിക്കും. നിലവില്‍ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സര്‍വകലാശാലയുടെ പ്രര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍വകലാശാല സഹായകമാകുമെന്നാണ് പ്രതീക്ഷ.