കേരളം

kerala

ETV Bharat / state

കെ റെയില്‍ : സ്ഥലമേറ്റെടുക്കാന്‍ കിഫ്‌ബിയില്‍ നിന്ന് 2,100 കോടി ആവശ്യപ്പെടും

കണ്ണൂര്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 80 കോടി രൂപ കിഫ്‌ബി ഫണ്ട് തേടുന്നിന് ആയുഷ്‌ വകുപ്പിന് അനുമതി നല്‍കും

കെ റെയില്‍ പദ്ധതി  കിഫ്‌ബി  മന്ത്രിസഭ യോഗം  കണ്ണൂര്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം  തിരുവനന്തപുരം  കേരള മന്ത്രിസഭ  കേരള വാര്‍ത്തകള്‍  പിണറായി സര്‍ക്കാര്‍  കേരള സര്‍ക്കാര്‍  കെ റെയില്‍ വിവാദം  സര്‍ക്കാര്‍ പദ്ധതികള്‍  cabinet meeting  kerala cabinet news  political news  kerala political news  k rail project  kiifb kerala
കെ റെയില്‍ പദ്ധതി; കിഫ്‌ബിയില്‍ നിന്നും 2,100 കോടി ആവശ്യപ്പെടാന്‍ മന്ത്രിസഭ യോഗം തീരുമാനം

By

Published : Sep 22, 2021, 9:57 PM IST

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കിഫ്ബിയില്‍ നിന്നും 2,100 കോടി രൂപ ആവശ്യപ്പെടും. ഇതിനായി കേരള റെയില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കൂടാതെ കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്‍റെ തുടര്‍ ഘട്ടങ്ങള്‍ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 80 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനായി ആയുഷ് വകുപ്പിന് അനുമതി നല്‍കും.

ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബ കോടതികള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭായോഗം അംഗീകരിച്ചു.

Read More: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ : ആദ്യ ഘട്ട സ്ഥലമെടുപ്പ് ഉടന്‍

യു വി ജോസ് ഐഎഎസിനെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ് പ്രോജക്‌ടിന്‍റെ, ഡെപ്യൂട്ടി പ്രോജക്‌ട്‌ ഡയറക്‌ടറായി നിയമിക്കും.

കേരള ഫീഡ്‌സ് ലിമിറ്റഡില്‍ മാനേജീരിയല്‍ ആന്‍ഡ് സൂപ്പര്‍ വൈസറി വിഭാഗം ജീവനക്കാരുടെ, 01.01.2016 മുതല്‍ 31.12.2020 വരെയുള്ള ശമ്പള പരിഷ്‌കരണം അനുവദിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

ABOUT THE AUTHOR

...view details