തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനം. ഹൈക്കോടതി റിട്ടേഡ് ജസ്റ്റിസ് കെവി മോഹനനാണ് കമ്മിഷൻ അധ്യക്ഷൻ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൻ്റെതാണ് നിർണായക തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ലഭിച്ചാൽ ഉടൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സ്വപ്ന സുരേഷിനെ ഇഡി ഭീഷണിപ്പെടുത്തിയതുൾപ്പടെ അഞ്ച് വിഷയങ്ങളാണ് പ്രധാനമായും ജുഡിഷ്യൽ കമ്മിഷൻ്റെ അന്വേഷണ പരിധിയിൽ വരിക.
ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കേന്ദ്ര ഏജൻസിക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി
രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍, ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനം
നിലവിൽ ഇ ഡിക്കെതിരെ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ഏജൻസിക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.
Last Updated : Mar 26, 2021, 5:42 PM IST