തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ 12000 പൊതു ശുചി മുറികൾ നിർമിക്കാൻ മന്ത്രിസഭ തീരുമാനം. ഇതിനായി മൂന്ന് സെന്‍റ് വീതം സർക്കാർ ഭൂമി കണ്ടെത്തും. ഭൂമി കണ്ടെത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ ശുചിമുറികള്‍ ഇല്ലാത്തതു മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ഇടിവി ഭാരത് വാര്‍ത്താ പരമ്പര തയ്യാറാക്കിയിരുന്നു.
സംസ്ഥാനത്ത് 12000 പൊതു ശുചി മുറികൾ നിർമിക്കും - thiruvantnapuram
പൊതു സ്ഥലങ്ങളില്‍ ശുചിമുറികള്‍ ഇല്ലാത്തതു മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ഇടിവി ഭാരത് വാര്‍ത്താ പരമ്പര തയ്യാറാക്കിയിരുന്നു.
![സംസ്ഥാനത്ത് 12000 പൊതു ശുചി മുറികൾ നിർമിക്കും തിരുവനന്തപുരം പൊതു ശുചി മുറികൾ മന്ത്രിസഭ തീരുമാനം ദേശീയ- സംസ്ഥാന പാത cabinet thiruvantnapuram bathrooms](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6124615-462-6124615-1582098241177.jpg)
പൊതു നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന സ്തീകള്‍ക്കും കുട്ടികള്‍ക്കും പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ശുചിമുറികള്‍ക്കുള്ള ഏക ആശ്രയം. പെട്രോള്‍ പമ്പുകളാകട്ടെ പെട്രോള്‍ നിറയ്ക്കാനെത്തുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രമായി സൗകര്യം പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പൊതു നിരത്തുകള്‍ക്കു സമീപം പൊതു ശുചിമുറികള്‍ എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വന്നത്.
ശുചിമുറകളുടെ നിര്‍മാണവുമായി സഹകരിക്കാന്‍ താത്പര്യമുള്ള ഏജന്‍സികളുടെ സഹായവും തേടും. സര്‍ക്കാരിന്‍റെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനായി ഉപയോഗിക്കും. ശുചിമുറികളോടൊപ്പം അത്യാവശ്യ സ്ഥലങ്ങളില്‍ ലഘു ഭക്ഷണ ശാലകളും അവശ്യ വസ്തു വില്‍പ്പന കേന്ദ്രങ്ങളും ആരംഭിക്കും. സുരക്ഷിതത്വവും ശുചിത്വവും മുന്‍ നിര്‍ത്തിയാകും ശുചിമുറികളുടെ പരിപാലനം.