തിരുവനന്തപുരം:കേരള കേഡറിലുള്ള ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നല്‍കാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. വിവിധ ബാച്ചുകളിലുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉൾപ്പെടുത്തുന്നത്.
ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നല്‍കാൻ മന്ത്രിസഭ തീരുമാനം - cabinet decisions
1995 മുതല്‍ 2007 വരെയുള്ള വിവിധ ബാച്ചുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം

മന്ത്രിസഭ അംഗീകരിച്ച ഐ.എ.എസ്, ഐ.പി.എസ് പ്രൊമോഷന്‍ പാനല്‍, ബ്രാക്കറ്റില്‍ നല്‍കുന്ന സ്ഥാനക്കയറ്റം
1995 ഐ.എ.എസ് ബാച്ചിലെ എം.ശിവശങ്കർ (പ്രിന്‍സിപ്പല്‍ സെക്രട്ടറി)
2004 ഐ.എ.എസ് ബാച്ചിലെ അലി അസ്ഗര്‍ പാഷ, കെ.എന്‍ സതീഷ്, ബിജു പ്രഭാകര്‍ (സൂപ്പര്‍ ടൈം സ്‌കെയില്‍) 2007 ഐ.എസ് ബാച്ചിലെ എന്‍.പ്രശാന്ത് (സെലക്ഷന്‍ ഗ്രേഡ്)
2002 ഐ.പി.എസ് ബാച്ചിലെ സ്പര്‍ജന്‍ കുമാര്‍, ഹര്‍ഷിതാ അട്ടല്ലൂരി (ഐ.ജി ഓഫ് പൊലീസ് പദിവിയില്‍)
2007 ഐ.പി.എസ് ബാച്ചിലെ ദബേഷ് കുമാര്‍ ബഹ്‌റ, രാജ്പാല്‍ മീണ, ഉമ, വി.എന്‍. ശശിധരന്‍ (സെലക്ഷന്‍ ഗ്രേഡ്)
1995 ഐ.പി.എസ് ബാച്ചിലെ എസ്. സുരേഷ്, എം.ആര്‍ അജിത് കുമാര്‍ (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്)
1995 ഐ.എഫ്.എസ് ബാച്ചിലെ രാജേഷ് രവീന്ദ്രൻ (അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്)
2006 ഐ.എഫ്.എസ് ബാച്ചിലെ കെ.വിജയാനന്ദന്‍, ആര്‍. കമലാഹര്‍, പി.പി പ്രമോദ് (ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍)