കേരളം

kerala

ETV Bharat / state

സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിന് മന്ത്രിസഭയുടെ അംഗീകാരം - മന്ത്രിസഭയുടെ അംഗീകാരം

റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്‍റിനുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്

സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിന് മന്ത്രിസഭയുടെ അംഗീകാരം

By

Published : Aug 8, 2019, 5:27 AM IST


തിരുവനന്തപുരം : തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ സർവീസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്‍റിനുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 530 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ടപാതയ്ക്ക് പുറമെ മൂന്നും നാലും പാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ മണിക്കൂറിൽ ശരാശരി 180 മുതൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും.തിരുവനന്തപുരത്തു നിന്നും ഒന്നരമണിക്കൂറിൽ എറണാകുളത്തേക്കും നാലു മണിക്കൂറിനുള്ളിൽ കാസർകോടും എത്താൻ കഴിയും. പദ്ധതിക്ക് റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിച്ചാൽ 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ABOUT THE AUTHOR

...view details