കേരളം

kerala

ETV Bharat / state

സിഎം രവീന്ദ്രൻ മനപ്പൂർവം ചോദ്യം ചെയ്യലിൽ നിന്നും മാറിനിൽക്കുന്നതല്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ - minister kadakampally surendran

രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാമെന്നും ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്നും മന്ത്രി പറഞ്ഞു.

സിഎം രവീന്ദ്രൻ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  തിരുവനന്തപുരം  c m raveendran  minister kadakampally surendran  സിഎം രവീന്ദ്രൻ സത്യസന്ധനും വിശ്വസ്തനും
സിഎം രവീന്ദ്രൻ മനപ്പൂർവം ചോദ്യം ചെയ്യലിൽ നിന്നും മാറിനിൽക്കുന്നതല്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Dec 9, 2020, 11:02 AM IST

Updated : Dec 9, 2020, 11:25 AM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സത്യസന്ധനും വിശ്വസ്തനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുഖമില്ലാത്തതുകൊണ്ടാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിച്ചതെന്നും മനപ്പൂർവം ചോദ്യം ചെയ്യലിൽ നിന്നും മാറിനിൽക്കുന്നതല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഉടൻ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.രവീന്ദ്രൻ സംശുദ്ധ ജീവിതം നയിക്കുന്ന ആളാണെന്നും രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തെറ്റായി വിവരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാമെന്നും മന്ത്രി പറഞ്ഞു.

സിഎം രവീന്ദ്രൻ മനപ്പൂർവം ചോദ്യം ചെയ്യലിൽ നിന്നും മാറിനിൽക്കുന്നതല്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കെയാണ് സിഎം രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിത്. കൊവിഡിനും കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്കുമായിരുന്നു സിഎം രവീന്ദ്രൻ ചികിത്സ തേടിയത്. മൂന്ന് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇഡി സിഎം രവീന്ദ്രന് കത്തയച്ചത്.

Last Updated : Dec 9, 2020, 11:25 AM IST

ABOUT THE AUTHOR

...view details