തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ബന്ധുവായ സി. സത്യനാണ് മാധ്യമ പ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ ബന്ധുവിനെതിരെ കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ നേരിടുമെന്ന് വാട്‌സ്‌ആപ്പ് വഴിയാണ് ഭീഷണിപ്പെടുത്തിയത്
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ ബന്ധുവിനെതിരെ കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ നേരിടുമെന്നായിരുന്നു ഭീഷണി. വാട്‌സ്‌ആപ്പ് സന്ദേശമായിട്ടായിരുന്നു ഭീഷണിപ്പെടുത്തിയത്. ഈ സംഭവത്തിലാണ് കേസെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
വാട്‌സ്‌ആപ്പ് വഴിയുള്ള ഭീഷണിയായതിനാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയില്ല. കോടതി നിര്‍ദേശം മുഖേനെ മാത്രമേ കേസെടുക്കാന്‍ സാധിക്കകയുള്ളൂ. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചതായും മുഖ്യമന്ത്രി മറുപടി നല്‍കി.