കേരളം

kerala

ETV Bharat / state

സ്കൂള്‍ ഓര്‍മ്മകള്‍ പങ്ക് വെച്ച് സി ദിവാകരന്‍ - തിരഞ്ഞെടുപ്പ്

സ്കൂള്‍ വികസനത്തിന് കൂടുതൽ സഹായം വേണമെന്ന് ആഭ്യര്‍ത്ഥിച്ച് അധ്യാപകര്‍.

സി ദിവാകരന്‍

By

Published : Mar 12, 2019, 7:17 PM IST

ആദ്യാക്ഷരം കുറിച്ച വിദ്യാലയ മുറ്റത്ത് ഓർമ്മകൾ പങ്കുവച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ.ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്നകമലേശ്വരം ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിയ സി ദിവാകരൻ തന്‍റെ വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ച് പഴയ വിദ്യാർഥിയായി മാറി.

പ്രിൻസിപ്പൽ ബേബി റാണിയും എച്ച്എമ്മും ചേർന്നാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പിന്നെ നേരെ ക്ലാസ് മുറിയിലേക്ക് നടന്നു. സ്ഥാനാർഥിയെ കണ്ട ടീച്ചർമാർക്കും സന്തോഷം. സ്കൂളിലെ വികസനപ്രവർത്തനങ്ങള്‍ക്ക് കൂടുതൽ സഹായം വേണമെന്ന് അവർ അഭ്യർത്ഥിച്ചു. തുടർന്ന് പുറത്തിറങ്ങി വിദ്യാർഥികളോട് കുശലാന്വേഷണം നടത്തി സി ദിവാകരന്‍ മടങ്ങി.

സ്കൂള്‍ ഓര്‍മ്മകള്‍ പങ്ക് വെച്ച് സി ദിവാകരന്‍



ABOUT THE AUTHOR

...view details