തിരുവനന്തപുരം നഗരത്തിലെ കോളജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യർഥിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ. താൻ പഠിച്ച യൂണിവേഴ്സിറ്റി കോളജ് ഉൾപ്പടെയുള്ള തിരുവനന്തപുരത്തെ പ്രധാന ക്യാമ്പസുകളിൽ എല്ലാം നേരിട്ട് എത്തി വിദ്യാർഥികളോട് ദിവാകരൻ വോട്ട് അഭ്യർഥിച്ചു.
വോട്ട് തേടി ക്യാമ്പസില്‍; സി ദിവാകരന്‍റെ പ്രചാരണം തുടരുന്നു - c divakaran
രാഷ്ട്രീയത്തിന്‍റെ ആദ്യപാഠങ്ങൾ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആയിരുന്നു സി ദിവാകരന്‍റെ ആദ്യ സന്ദർശനം.
രാഷ്ട്രീയത്തിന്‍റെ ആദ്യപാഠങ്ങൾ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആയിരുന്നു സി ദിവാകരന്‍റെ ആദ്യ സന്ദർശനം. മുദ്രാവാക്യം വിളികളോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാനാർഥിയെ സ്വീകരിച്ചത്. പിന്നീട് ഓരോ വിദ്യാർഥികളെയും നേരിൽക്കണ്ട് വോട്ട് അഭ്യർഥന. യൂണിവേഴ്സിറ്റി കോളജ് തന്‍റെ ആത്മവിദ്യാലയം ആണെന്ന് സി ദിവാകരൻ പറഞ്ഞു. പിന്നാലെ തിരുവനന്തപുരം ആർട്സ് കോളജ്, വുമൺസ് കോളജ്, സംസ്കൃത കോളജ് തുടങ്ങിയ ക്യാമ്പസുകളിലും സ്ഥാനാർഥിയെത്തി. എല്ലായിടത്തും ആവേശോജ്വല സ്വീകരണമായിരുന്നു സ്ഥാനാർഥിക്ക് ലഭിച്ചത്.