കേരളം

kerala

ETV Bharat / state

ബൈപ്പാസ് ഉദ്ഘാടനം; പരസ്‌പരം അഭിനന്ദനങ്ങളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ - പരസ്‌പരം അഭിനന്ദനങ്ങളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ

ബൈപ്പാസ് യാഥാർഥ്യമായതിൽ ഗഡ്‌കരിയുടെ പങ്ക് പ്രശംസനീയമണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുവരും ചേർന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ചത്.

ബൈപ്പാസ് ഉദ്ഘാടനം  പരസ്‌പരം അഭിനന്ദനങ്ങളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ  കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി
ബൈപ്പാസ് ഉദ്ഘാടനം; പരസ്‌പരം അഭിനന്ദനങ്ങളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ

By

Published : Jan 28, 2021, 4:21 PM IST

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിൽ പരസ്പരം അഭിനന്ദനമറിയിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. ബൈപ്പാസ് യാഥാർഥ്യമായത് സംസ്ഥാന സർക്കാരിന്‍റെ സഹകരണം കൊണ്ടാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. അതേസമയം ബൈപ്പാസ് യാഥാർഥ്യമായതിൽ ഗഡ്‌കരിയുടെ പങ്ക് പ്രശംസനീയമണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുവരും ചേർന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ബൈപ്പാസ് ഉദ്ഘാടനം നിർവഹിച്ചത്.

റോഡ് വികസനവുമായി ബന്ധപ്പെട്ട കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന കേന്ദ്രമന്ത്രിയുടെ ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി വൈകാതെ കൂടിക്കാഴച് നടത്താമെന്ന് ഉറപ്പ് നൽകി. കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി വേണമെന്ന കേന്ദ്ര നിർദേശം ഗൗരവത്തോടെ കാണുന്നെന്നും ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . കേന്ദ്രവുമായി ചേർന്ന് സംസ്ഥാനത്ത് നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ നാലര വർഷം കേരളം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. എത്ര വലിയ പദ്ധതിയും മനോഹരമായി ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സജ്ജമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details