കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പ്; ജനവിധി രേഖപ്പെടുത്തുന്നത്  9,57,509 വോട്ടര്‍മാര്‍

മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍. കുറവ് വോട്ടര്‍മാര്‍ എറണാകുളത്ത്.

ഉപതെരഞ്ഞെടുപ്പ് : ജനവിധി രേഖപ്പെടുത്തുക 9,57,509 വോട്ടര്‍മാര്‍

By

Published : Oct 20, 2019, 9:59 PM IST

Updated : Oct 21, 2019, 7:51 AM IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലായി ജനവിധി രേഖപ്പെടുത്തുന്നത് 9,57,509 വോട്ടർമാർ. സംസ്ഥാനത്ത് 896 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 5225 പോളിംഗ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 3696 പൊലീസുദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കും. മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍. 2,14,779 പേര്‍. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്.

കോന്നി മണ്ഡലമാണ് തൊട്ടുപിന്നില്‍. ഇവിടെ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.

വട്ടിയൂർക്കാവ് മണ്ഡലമാണ് മൂന്നാമത്. 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരാണ് ഇവിടെയുള്ളത്.

അരൂർ മണ്ഡലമാണ് നാലാമത്. ഇവിടെ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരാണുള്ളത്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 12,780 അധിക വോട്ടര്‍മാരാണ് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വോട്ടുചെയ്യുക. മഞ്ചേശ്വരത്ത് 198 പോളിങ് ബൂത്തുകളും എറണാകുളത്ത് 135, അരൂർ 183, കോന്നിയിൽ 212, വട്ടിയൂർക്കാവിൽ 168 പോളിങ് ബൂത്തുകളുമാണുള്ളത്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. എറണാകുളം ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ 130 മൈക്രോ ഒബ്‌സർവർമാർമാരെയും നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് പത്തൊമ്പതും എറണാകുളത്തും വട്ടിയൂര്‍ക്കാവിലും പതിനാല് വീതവും കോന്നിയില്‍ ഇരുപത്തിയഞ്ചും സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

Last Updated : Oct 21, 2019, 7:51 AM IST

ABOUT THE AUTHOR

...view details