കേരളം

kerala

ETV Bharat / state

വിശ്വാസികളുടെ വികാരം ബിജെപിക്ക് അനുകൂലം: എസ് സുരേഷ് - vattiyurkkav bjp candidate s suresh

വിശ്വാസികളുടെ വികാരം ബിജെപിക്ക് അനുകൂലമാകുമെന്നും 'വികസനം കൊണ്ട് വരും വിശ്വാസം സംരക്ഷിക്കും' എന്ന ബിജെപി മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കുമെന്നും എസ് സുരേഷ് വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു

വട്ടിയൂര്‍ക്കാവില്‍ ഉറച്ച വിജയ പ്രതീക്ഷയെന്ന് ബിജെപി സ്ഥാനാര്‍ഥി എസ് സുരേഷ്

By

Published : Oct 21, 2019, 10:59 AM IST

തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ ഉറച്ച വിജയ പ്രതീക്ഷയെന്ന് ബിജെപി സ്ഥാനാര്‍ഥി എസ് സുരേഷ്. വിശ്വാസികളുടെ വികാരം ബിജെപിക്ക് അനുകൂലമാകും. 'വികസനം കൊണ്ട് വരും വിശ്വാസം സംരക്ഷിക്കും' എന്ന ബിജെപി മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കുമെന്നും എസ് സുരേഷ് വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു.

കോൺഗ്രസുകാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. എൻഎസ്എസ് വേഷധാരികളായ കോൺഗ്രസുകാരാണ് എൻഎസ്എസിന്റെ പേരിൽ വോട്ട് പിടിച്ചത്. ഇത് ജനം തള്ളി കളഞ്ഞു. ഒരു സ്ഥാനാർഥിക്ക് വേണ്ടി വോട്ട് പിടിക്കുന്ന സംഘടനയല്ല എൻഎസ്എസ്. സത്യം, ധർമ്മം, ആചാരം, വിശ്വാസം എന്നിവയാണ് ശരിദൂരമെന്നും അത് ബിജെപിയാണ് പിൻതുടരുന്നതെന്നും സുരേഷ് പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഉറച്ച വിജയ പ്രതീക്ഷയെന്ന് ബിജെപി സ്ഥാനാര്‍ഥി എസ് സുരേഷ്

ABOUT THE AUTHOR

...view details