തോരാ മഴയിലും ജനം വിധിയെഴുതി: ഏറ്റവും ഉയർന്ന പോളിങ് അരൂരിൽ - ഉപതെരഞ്ഞെടുപ്പ് 2019
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ വോട്ടിങ് പൂർത്തിയായി. അഞ്ച് മണ്ഡലങ്ങളിലും മുൻ വർഷത്തെക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
തോര മഴയിലും വിധിയെഴുതി മണ്ഡലങ്ങള്‍ : ഏറ്റവും ഉയർന്ന പോളിങ് അരൂരിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് അവസാനിച്ചു. നിലവിലെ കണക്ക് അനുസരിച്ച് അരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്. 80.47 ശതമാനം. വട്ടിയൂര്‍ക്കാവ്- 62.66, കോന്നി- 71, എറണാകുളം - 57.89, മഞ്ചേശ്വരം - 74.67 എന്നിങ്ങനെയാണ് മറ്റ് മണ്ഡലത്തിലെ കണക്കുകള്‍. രാവിലെ മുതൽ സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ പോളിങിനെ സാരമായി ബാധിച്ചു.
Last Updated : Oct 21, 2019, 11:54 PM IST