തിരുവനന്തപുരം: ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. മോട്ടോർ വാഹന മേഖല നിലവിൽ പ്രതിസന്ധിയിലാണ്. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകളിലാണ് സ്പെഷ്യൽ ചാർജായി ഇരട്ടി തുക ഈടാക്കുന്നത്.
ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ - ബസ് ചാർജ് വർധന
സാമൂഹിക അകലം പാലിച്ച് സർവിസുകൾ ആരംഭിക്കുമ്പോൾ 50 ശതമാനം യാത്രാക്കാർക്കു മാത്രമേ ഒരോ ബസിലും യാത്ര ചെയ്യാനാകുകയുള്ളൂ. അതിനാൽ നഷ്ടം നികത്താൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ വർധനവ് ലോക്ക് ഡൗൺ കാലത്തേക്ക് മാത്രമാണെന്നും പൊതു ഗതാഗത സംവിധാനം പുനരാരംഭിക്കുമ്പോൾ ടിക്കറ്റ് ചാർജ് എത്ര വർധിപ്പിക്കണമെന്ന കാര്യം തീരുമാനിച്ചില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സാമൂഹിക അകലം പാലിച്ച് സർവിസുകൾ ആരംഭിക്കുമ്പോൾ 50 ശതമാനം യാത്രാക്കാർക്കു മാത്രമേ ഒരോ ബസിലും യാത്ര ചെയ്യാനാകുകയുള്ളൂ. അതിനാൽ നഷ്ടം നികത്താൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലകൾക്കകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പടിപടിയായി പൊതുഗതാഗത സൗകര്യം ഏർപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.