കേരളം

kerala

ETV Bharat / state

ബസ് ചാർജ് വർധന; ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും - latest bus charge

കൊവിഡ് കാലത്തേക്കു മാത്രമായി നേരത്തെ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിരക്കാകും ഇപ്പോൾ നിലവിൽ വരിക എന്ന്‌ സൂചന.

ബസ് ചാർജ് വർധന; ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും  latest bus charge  bus charge hike
ബസ് ചാർജ് വർധന; ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

By

Published : Jun 23, 2020, 8:45 AM IST

തിരുവനന്തപുരം: ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. ബസ് നിരക്ക് താത്കാലികമായെങ്കിലും വർദ്ധിപ്പിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി അംഗങ്ങളും ബസ് ഉടമ സംഘടനാ പ്രതിനിധികളും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയിരുന്നു. നിരക്കുവർധനയെ പറ്റി തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് അനുവദിച്ച സമയവും ഇന്ന് അവസാനിക്കും. കൊവിഡ് കാലത്തേക്കു മാത്രമായി നേരത്തെ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിരക്കാകും ഇപ്പോൾ നിലവിൽ വരിക എന്നും സൂചനയുണ്ട്. ബസ് ചാർജ് വർദ്ധനവ് അടക്കം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പഠിക്കാനാണ് ജസ്റ്റിസ് എം രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ച ശേഷം ചാർജ് വർദ്ധനവ് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details