തിരുവനന്തപുരം :സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ രൂക്ഷ വിമർശനവുമായി ജനം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ജനങ്ങൾ കരകയറി വരുന്നതേയുള്ളൂ. അതിനിടയ്ക്ക് ബസ് ചാർജ് വർധന കൂടി താങ്ങാനാവില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ബസ് നിരക്ക് വർധനയോട് ഒരു തരത്തിലും യോജിക്കാനാകില്ല. സാധാരണക്കാരെ സംബന്ധിച്ച് ഇത് അധിക ഭാരമാണ്. ബസിന് മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 10 രൂപയാക്കിയാണ് വർധന. മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവച്ച് വർധിക്കും.