തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2849 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും നിലവിൽ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിൽ നിന്നും 690 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലകളിൽ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുമുണ്ട്.
ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി - Burevi hurricane
175 കുടുംബങ്ങളിൽ നിന്നും 690 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 13 ക്യാമ്പുകളാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥ ഗുരുതരമാണെങ്കിൽ ശബരിമല തീർഥാടനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതൽ ഡിസംബർ അഞ്ച് വരെ സംസ്ഥാനത്ത് മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ അഞ്ച് വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് രണ്ടു മീറ്റർ മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കുമെന്നും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.