കേരളം

kerala

ETV Bharat / state

മയക്കുമരുന്ന് കേസ്: പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും - തിരുവനന്തപുരം മയക്കുമരുന്ന് കേസ്

എക്‌സൈസ് സംഘം പ്രതിയെ പിടികൂടുമ്പോൾ (Buprenorphine) ആമ്പ്യുളുകളും 20 സിറിഞ്ചുകളും കൈവശം ഉണ്ടായിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി മല്ലിക എ.എസ്ൻ്റെതാണ് വിധി.

Buprenorphine possession case  Thiruvananthapuram Drug case  തിരുവനന്തപുരം മയക്കുമരുന്ന് കേസ്  ബുപ്രേമോർഫിൻ വില്‍പ്പന കേസില്‍ വിധി
മയക്കുമരുന്ന് കേസ്: പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും

By

Published : Feb 11, 2022, 10:02 PM IST

തിരുവനന്തപുരം: ബുപ്രേനോർഫിൻ (Buprenorphine) ഇനത്തിപ്പെട്ട മയക്കുമരുന്ന് കൈവശം വച്ചു വിൽപന നടത്തുവാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 50000 പിഴയും വിധിച്ചു. വഞ്ചിയൂർ ഋഷിമംഗലത്ത് താമസിക്കുന്ന കാർത്തിക്കിനെതിരെയാണ് (39) വിധി.

എക്‌സൈസ് സംഘം പ്രതിയെ പിടികൂടുമ്പോൾ (Buprenorphine) ആമ്പ്യുളുകളും 20 സിറിഞ്ചുകളും കൈവശം ഉണ്ടായിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി മല്ലിക എ.എസ്ൻ്റെതാണ് വിധി.

Also Read: അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്

2013 ഓഗസ്റ്റ് 8 നാണ് സംഭവം. തിരുവനന്തപുരം എക്‌സൈസ് ഐ.ബി ഇൻസ്‌പെക്ടർ ടി അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ജനറൽ ആശുപത്രി റോഡിലെ സെൻ്റെ ആൻ്റണീസ് ചാപ്പലിന് സമീപത്തു വച്ച് പിടികൂടുന്നത്. അന്വേഷണം പൂർത്തിയാക്കി 2014 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷൻ സമര്‍പ്പിച്ച ഏഴ് സാക്ഷികളെയും, 26 രേഖകളും, 5 തൊണ്ടി മുതലുകളും തെളിവായി കോടതി സ്വീകരിച്ചു. പ്രതിയെ കേസിൽ പ്രതിഭാഗം സാക്ഷിയായി വിസ്‌തരിച്ചിരുന്നു. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി പ്രിയൻ, ഡി.ജി റെക്‌സ് എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details