തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ ബുറെവി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ജാഗ്രത തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനത്തിന് നിരോധനം തുടരും.
ന്യൂനമര്‍ദത്തിന്‍റെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത - kerala alert
കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരം തീരത്തിന് 40 കിലോമീറ്റർ അകലെ തുടരുന്ന കാറ്റ് പകൽ വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
ന്യൂനമര്‍ദ്ദത്തിന്‍റെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരം തീരത്തിന് 40 കിലോമീറ്റർ അകലെ തുടരുന്ന കാറ്റ് പകൽ വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. തെക്കൻ കേരളത്തിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.