കേരളം

kerala

ETV Bharat / state

നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് മൂന്ന് തൊഴിലാളികൾക്ക് പരിക്ക് - കെട്ടിടം തകർന്ന സംഭവം

കരിച്ചാറ സ്വദേശികളായ ദിനേശ്, ദിനേശ്, ഷിബു എന്നീ തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

building collapsed  workers injured  concrete roof collapsed  തൊഴിലാളികൾക്ക് പരിക്ക്  മേൽക്കൂര തകർന്ന് വീണു  പോത്തൻകോട് കെട്ടിടം തകർന്നു  കെട്ടിടം തകർന്ന സംഭവം  roof collapsed
നിർമാണത്തിലിരുന്ന

By

Published : Jun 26, 2021, 10:51 PM IST

തിരുവനന്തപുരം :പോത്തൻകോട് നിർമാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന്‍റെ ഒരു ഭാഗത്തെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു.

വാവറ അമ്പലം ഗുരുമന്ദിരത്തിന് സമീപം പള്ളിപ്പുറം സ്വദേശി നിർമിക്കുന്ന വീടിന്‍റെ മേൽക്കൂരയാണ് തകർന്നുവീണത്. ശനിയാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

Also Read:62 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

കരിച്ചാറ സ്വദേശികളായ ദിനേശ്, ദിനേശ്, ഷിബു എന്നീ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഷിബുവിന്‍റെ വലതുകൈ കോൺക്രീറ്റ് പാളികൾക്കിടയിൽപ്പെട്ടതിനാൽ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

കോൺക്രീറ്റ് പാളിയിലെ ഇരുമ്പ് കമ്പികൾ അറുത്തു മാറ്റിയാണ് ഷിബുവിനെ പുറത്തെടുത്തത്. മുകളിലത്തെ നിലയിലെ കോൺക്രീറ്റ് മേൽക്കൂര ചാരം കെട്ടി അതിൽ നിന്ന് മേൽക്കൂര തേയ്ക്കുന്നതിനിടയിലാണ് തകർന്ന് വീണത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പൊലീസും കഴക്കൂട്ടം അഗ്നിശമന സേനാംഗങ്ങളുമെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മൂന്ന് പേരെയും മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details